India

അന്‍പതു ശതമാനം വോട്ടു രശീതി എണ്ണണം; പുനപ്പരിശോധനാ ഹര്‍ജിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായി ഉയര്‍ന്ന പരാതി ചൂണ്ടിക്കാട്ടിയാണ് സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്‍പതു ശതമാനം വോട്ടു രശീതി (വിപിപാറ്റ്) എണ്ണണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപ്പരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തു. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായി ഉയര്‍ന്ന പരാതി ചൂണ്ടിക്കാട്ടിയാണ് സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നടപടി.

തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും അഞ്ചു വോട്ടിങ് യന്ത്രങ്ങളിലെ വോട്ടു രശീതി എണ്ണണമെന്നാണ് ഏപ്രില്‍ എട്ടിനു പുറപ്പെടുവിച്ച വിധിയില്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്. 50 ശതമാനം വിവിപാറ്റ് രശീതികള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. 

അന്‍പതു ശതമാനം വിവിപാറ്റ് എണ്ണുകയെന്നത് പ്രായോഗികമല്ലെന്ന വാദമാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചത്. ഒരു ശതമാനം വിവിപാറ്റ് എണ്ണാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നും അന്‍പതു ശതമാനം എണ്ണുന്നതിലൂടെ ഫലപ്രഖ്യാപനം ദിവസങ്ങള്‍ നീളുമെന്നും കമ്മിഷന്‍ നിലപാടെടുത്തു. എന്നാല്‍ ഫലപ്രഖ്യാപനം വൈകിയാലും വിശ്വാസ്യത ഉറപ്പുവരുത്തിയാവണം തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT