India

അന്യമതസ്ഥയായ യുവതിക്കൊപ്പം കണ്ട മുസ്ലീം യുവാവിനെതിരെ ക്രൂരമര്‍ദനം

ഷക്കീറിനെ പോലീസുകാരണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആന്തരികാവയങ്ങള്‍ക്ക് കാര്യമായ പരിക്കുകളേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇന്ത്യയില്‍ സദാചാര ഗുണ്ടായിസം അവസാനിക്കുന്നില്ല എന്നതിന് തെളിവായി ഒരു ഇര കൂടി. റാഞ്ചിയിലാണ് യുവാവിനെ ഒരു കൂട്ടം സദാചാര ഗുണ്ടകളുടെ മര്‍ദനമേല്‍ക്കേണ്ടി വന്നത്. അന്യമതത്തില്‍പ്പെട്ട യുവതിക്കൊപ്പം കാണപ്പെട്ടതിന് ഷക്കീര്‍ എന്ന മുസ്ലീം യുവാവിനെ ജനക്കൂട്ടം വിവസ്ത്രനാക്കി തല്ലിച്ചതയ്ക്കുകയായിരുന്നു. 

ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ കത്താറയിലാണ് ആക്രമണം നടന്നത്. യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രയാഗ സെന്ററിലെ ജീവനക്കാരനായ ഷക്കീര്‍ ഓഫിസിനുളളില്‍ അന്യമതത്തില്‍പ്പെട്ട സ്ത്രീക്കൊപ്പം ഇരിക്കുന്നത് കണ്ട ചിലര്‍ക്ക് അത്ര രസിച്ചില്ല. അവര്‍ സംഘടിച്ചെത്തി ഓഫിസില്‍ നിന്നും ഇയാളെ പുറത്തേക്ക് വലിച്ചിറക്കി വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പോലീസിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെടേണ്ടി വന്നെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷക്കീറിനെ പോലീസുകാരണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആന്തരികാവയങ്ങള്‍ക്ക് കാര്യമായ പരിക്കുകളേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം