India

അഭിനന്ദൻ വാ​ഗ ബോർഡറിൽ എത്തിയ ദിനം അവൻ പിറന്നു; ആ പേര് പൊന്നോമനയ്ക്ക് സമ്മാനിച്ച് ദമ്പതികൾ 

കർണാടകയിലെ കടപ്പാ ജില്ലയില്‍ നിന്നുള്ള മോനിക്ക ആകാശ് ദമ്പതികളാണ് മകന് അഭിനന്ദൻ എന്ന് പേരിടാൻ തീരുമാനമെടുത്തത്

സമകാലിക മലയാളം ഡെസ്ക്

താനേ:  ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം ജനിച്ച കുഞ്ഞിന് അഭിനന്ദന്‍ എന്ന് പേരിടാൻ നിശ്ചയിച്ച് മാതാപിതാക്കള്‍. കർണാടകയിലെ കടപ്പാ ജില്ലയില്‍ നിന്നുള്ള മോനിക്ക ആകാശ് ദമ്പതികളാണ് മകന് അഭിനന്ദൻ എന്ന് പേരിടാൻ തീരുമാനമെടുത്തത്. മഹാരാഷ്ട്രയിലെ താനെയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് മോനിക്ക മകന് ജന്മം നൽകിയത്. 

പേര് സൂചിപ്പിക്കുന്നത് പോലെ കുഞ്ഞ് വളരുമെന്നും ജീവിതത്തില്‍ ഉയര്‍ച്ച നേടുമെന്നുമാണ് വിശ്വസിക്കുന്നതെന്ന് ആകാശിന്‍റെ പിതാവ് മന്‍ഗൈലാല്‍ ജെയ്ന്‍ പറഞ്ഞു. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് അടുത്ത ദിവസങ്ങളിൽ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ മാസം ഒന്നാം തിയതി രാത്രിയാണ് അഭിനന്ദനെ പാക്കിസ്ഥാൻ വിട്ടയച്ചത്. മൂന്ന് ദിവസത്തോളം പാക്ക് കസ്റ്റഡിയിലായിരുന്ന അഭിനന്ദന് വലിയ വരവേൽപ്പാണ് രാജ്യം ഒരുക്കിയത്. ഫെബ്രുവരി 27നാണ് അഭിനന്ദൻ പറത്തിയ മി​ഗ്-21 യുദ്ധ വിമാനം ഏറ്റുമുട്ടലിനിടയി‌ൽ പാക്ക് സൈന്യം വെടിവച്ചിട്ടത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

SCROLL FOR NEXT