India

അമര്‍ത്യാസെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ പശു, ഗുജറാത്ത്, ഗുജറാത്ത് പദങ്ങള്‍ വേണ്ടെന്ന് സെന്‍സര്‍ബോര്‍ഡ്

അമര്‍ത്യാസെന്നിനെ കുറിച്ചുള്ള ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍ ഡോക്യമെന്ററിയില്‍ പശു, ഗുജറാത്ത്, ഹിന്ദുത്വ, ഹിന്ദു ഇന്ത്യന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് സെന്‍സര്‍ ബോര്‍ഡ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശു, ഗുജറാത്ത്, ഹിന്ദുത്വ. ഹിന്ദു ഇന്ത്യ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ സെന്‍സര്‍ ബോര്‍ഡ്. സാമ്പത്തിക ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാസെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ നിന്നും ഈ പദങ്ങള്‍ നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍ എന്ന ഡോക്യുമെന്ററിക്കെതിരെയാണ് സെന്‍സര്‍ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഇല്ലെങ്കില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സുമന്‍ഘോഷ് വ്യക്തമാക്കി. ഇതിനെതികെ കോടതിയെ സമീപിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അതേസമയം ഡോക്യുമെന്ററിയെ കുറിച്ച് സര്‍ക്കാരിന് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നാണ് അമര്‍ത്യാസെന്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നിര്‍മ്മാതാവാണെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.

15 വര്‍ഷം കൊണ്ടാണ് ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍ എന്ന ഡോക്യുമെന്ററി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ അമര്‍ത്യാസെന്നും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളിലൊരാളായ കൗശിക് ബന്ധുവും  തമ്മിലുള്ള സംഭാഷണങ്ങളാണ് പ്രധാനമായുമുള്ളത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ കമ്മറ്റിയെ സമീപിക്കുമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നിര്‍മ്മാതാവ് സുമന്‍ഘോഷ് പറഞ്ഞു. തടസങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനാണ് തീരുമാനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ ബിജെപിക്ക് 'പണി കിട്ടുമോ?', നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ

മദ്യനയ അഴിമതിക്കേസ്: ഡല്‍ഹി ഹൈക്കോടതിയില്‍ സ്വയം വാദിക്കാന്‍ കെജരിവാള്‍

കൃഷ്ണലാലിന്റെ ഹൃദയം അരുണില്‍ തുടിക്കും; സങ്കീര്‍ണമായ ശസ്ത്രക്രിയ, കോട്ടയം മെഡിക്കല്‍ കോളജിന് നേട്ടം

900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി; സർക്കാരിന്റെ പ്രോ​ഗ്രസ് കാർഡ് പുറത്തു വിട്ട് മുഖ്യമന്ത്രി

അന്നുതന്നെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചിരുന്നു; ബോബി കുര്യനെയും ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്

SCROLL FOR NEXT