India

അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക നിലത്ത്‌ വീണു; 'ദുരന്ത'മെന്ന് വാര്‍ത്തവായനയ്ക്കിടെ അവതാരകന്‍ (വീഡിയോ)

അമിത് ഷാ പതാക ഉയര്‍ത്തുന്നതിന്റെ കമന്ററി പറഞ്ഞു കൊണ്ടിരുന്ന ദൂരദര്‍ശന്‍ അവതാരകന്‍ പതാക നിലംപതിക്കുന്നത് കണ്ടിട്ട് ഒരു നിമിഷം നിശബ്ദനായി .ചുക്..ചുക്..ചുക് എന്ന ശബ്ദം മാത്രമായിരുന്നു പിന്നീട് കേള്‍ക്കാന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 72 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങായിരുന്നു വൈറലായി മാറി ആ വീഡിയോയുടെ പശ്ചാത്തലം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പതാക ഉയര്‍ത്താനെത്തി. പതാക തലകുത്തനെ നിലത്തേക്ക്. താഴേക്ക് വരുന്ന പതാക കണ്ട് അമിത്ഷാ പിന്നോട്ട് മാറി. നിലത്ത് വീണ പതാക പിന്നീട് ഉയര്‍ത്തി ചിരിച്ചുകൊണ്ട് സല്യൂട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. 

അമിത് ഷാ പതാക ഉയര്‍ത്തുന്നതിന്റെ കമന്ററി പറഞ്ഞു കൊണ്ടിരുന്ന ദൂരദര്‍ശന്‍ അവതാരകന്‍ പതാക നിലംപതിക്കുന്നത് കണ്ടിട്ട് ഒരു നിമിഷം നിശബ്ദനായി .ചുക്..ചുക്..ചുക് എന്ന ശബ്ദം മാത്രമായിരുന്നു പിന്നീട് കേള്‍ക്കാനുണ്ടായിരുന്നത്. അല്‍പ്പ സമയം പകച്ച ശേഷം 'ദുരന്ത'മെന്ന് ഉരുവിട്ട അവതാരകന്‍ വീണ്ടും വായന തുടരുന്നതും വീഡിയോയില്‍ കാണാം.

 അണ്‍ ഒഫീഷ്യല്‍ സുസുസ്വാമി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ വൈറലായി മാറിയത്. അതിനിടെ ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

SCROLL FOR NEXT