India

അമിത് ഷായ്ക്കു പിന്നാലെ രാംലാലിനും കടുത്ത പനി, ആശുപത്രിയില്‍

അമിത് ഷായ്ക്കു പിന്നാലെ രാംലാലിനും കടുത്ത പനി, ആശുപത്രിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു പിന്നാലെ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാലിനെയും കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയിലാണ് രാംലാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

ഇന്നെലയാണ് അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ചതായി അമിത് ഷാ തന്നെയാണ് അറിയിച്ചത്. അമിത് ഷായുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അമിത് ഷായെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. തൊട്ടുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷനും ആശുപത്രിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി