India

അമിത്ഷാ അത് ചെയ്താല്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുക?; പാര്‍ലമെന്റില്‍ എത്താത്ത ബിജെപി എംപിമാരെ വിമര്‍ശിച്ച് മോദി 

പാര്‍ലമെന്റിലെ മോശം ഹാജര്‍നിലയില്‍ ബിജെപി എംപിമാരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ മോശം ഹാജര്‍നിലയില്‍ ബിജെപി എംപിമാരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. 

രണ്ടു ലക്ഷം വോട്ട് നേടി തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും നിങ്ങളുടെ ആത്മസുഹൃത്ത് മാത്രം വോട്ട് ചെയ്തില്ലെന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുക? അവസാന നിമിഷം നിങ്ങളുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ റദ്ദാക്കിയെന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നുക? അതുതന്നെയാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ ഹാജരാകാതിരിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് തോന്നുകയെന്ന് അദ്ദേഹം എംപിമാരെ ഓര്‍മ്മിപ്പിച്ചു.

പാര്‍ലമെന്റില്‍ നല്ല ഹാജര്‍നിലയുളള എല്‍ജെപി എംപി ചിരാഗ് പാസ്വാനെ ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ബിജെപി എംപിമാര്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി എംപിമാരുടെ എണ്ണം കുറവായിരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT