India

അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 12കാരന്‍ 90,000 രൂപ എടുത്തു, ഓണ്‍ലൈന്‍ ഗെയിം കളിച്ചു, സന്ദേശങ്ങള്‍ ഡീലിറ്റ് ചെയ്തു; വിചിത്ര ശിക്ഷയുമായി അച്ഛന്‍

ലോക്ക്ഡൗണിനിടെ, തമിഴ്‌നാട്ടില്‍ 12 വയസ്സുകാരന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ചെലവഴിച്ചത് 90,000 രൂപ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്ക്ഡൗണിനിടെ, തമിഴ്‌നാട്ടില്‍ 12 വയസ്സുകാരന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ചെലവഴിച്ചത് 90,000 രൂപ. അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് ഗെയിമുകള്‍ക്ക് ആവശ്യമായ പണം 12 കാരന്‍ കണ്ടെത്തിയത്. ബാലന്‍സ് നോക്കാന്‍ എടിഎമ്മില്‍ പോയപ്പോഴാണ് പണം പിന്‍വലിച്ച കാര്യം രക്ഷിതാക്കള്‍ അറിഞ്ഞത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് മകന്‍ അടിമയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

മധുരയിലെ മേലകിദാരത്തിലാണ് സംഭവം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ മകനെ രക്ഷിതാക്കള്‍ അനുവദിച്ചിരുന്നു. വീട്ടില്‍ നിന്ന് പുറത്തുപോകില്ലല്ലോ എന്ന് കരുതിയാണ് ഇത് അനുവദിച്ചത്. കുട്ടിയുടെ അച്ഛന്‍ ഇ- സേവ കേന്ദ്രമാണ് നടത്തുന്നത്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് അമ്മ മകന്റെ സഹായം തേടിയിരുന്നു. അതിനിടെയാണ് എടിഎം വിവരങ്ങള്‍ ലഭിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി 90,000 രൂപയാണ് ചെലവഴിച്ചത്. ബാലന്‍സ് നോക്കിയപ്പോള്‍ ഏഴായിരം രൂപ മാത്രം കണ്ടതോടെ രക്ഷിതാക്കള്‍ ഞെട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകനാണ് പണം ചെലവഴിച്ചതെന്ന് കണ്ടെത്തിയത്.

ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവഴിച്ച ശേഷം ബാങ്കില്‍ നിന്ന് ഇടപാടുമായി ബന്ധപ്പെട്ട് എസ്എംഎസ് ആയി ലഭിക്കുന്ന സന്ദേശങ്ങള്‍ മകന്‍ ഫോണില്‍ നിന്ന് മനഃപൂര്‍വ്വം നീക്കം ചെയ്യുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. തുടക്കത്തില്‍ എടിഎം ഉപയോഗിച്ച കാര്യം മകന്‍ നിഷേധിച്ചു. എന്നാല്‍ തുടര്‍ന്നും ഇടപാടുകള്‍ നടത്തിയതോടെയാണ് കളളിവെളിച്ചത്തായത്. മകന്‍ കുറ്റം സമ്മതിച്ചതായി രക്ഷിതാക്കള്‍ പറയുന്നു.

ഓണ്‍ലൈന്‍ ഗെയിമിനോടുളള മകന്റെ അമിതമായ താത്പര്യം കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് അച്ഛന്‍ സെന്തില്‍ കുമാര്‍ പറഞ്ഞു. ശിക്ഷ എന്ന നിലയില്‍ ഒന്നുമുതല്‍ 90000 വരെ എഴുതാന്‍ മകനോട് ആവശ്യപ്പെട്ടു. അഞ്ചു ദിവസം കൊണ്ട് 3500 വരെ എഴുതി. തുടര്‍ന്ന് മൊബൈലില്‍ ഗെയിം കളിക്കില്ല എന്ന് മകന്‍ ഉറപ്പുനല്‍കിയതായി അച്ഛന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT