India

അമ്മയ്ക്ക് ചായ ഉണ്ടാക്കി നല്‍കിയില്ല; 23കാരിയുടെ സ്വകാര്യഭാഗത്ത് ഭര്‍ത്താവ് മുളക് പൊടി വിതറി

അമ്മയ്ക്ക് ചായ ഉണ്ടാക്കി നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഭര്‍ത്താവ് മുളകുപൊടി വിതറി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അമ്മയ്ക്ക് ചായ ഉണ്ടാക്കി നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഭര്‍ത്താവ് മുളകുപൊടി വിതറി. തിങ്കളാഴ്ച ഗുജറാത്തിലെ സബര്‍മതിയിലാണ് സംഭവം. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ശ്രാവണ മാസ പൂജയുമായി ബന്ധപ്പെട്ട് താന്‍ വ്രതമെടുക്കുകയായിരുന്നു. അതുകൊണ്ട് തനിക്ക് സ്റ്റൗ ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ലെന്നും യുവതി പറയുന്നു. ചായ ഉണ്ടാക്കി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 23 കാരിയും ഭര്‍തൃമാതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് യുവതിയുടെ ശരീരത്തില്‍ മുളകുപൊടി വിതറി ഭര്‍ത്താവ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുഞ്ഞുണ്ടായ ശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ തുടര്‍ച്ചയായി പീഡിപ്പിക്കാറുണ്ടെന്നും യുവതി പറയുന്നു. ഭര്‍തൃമാതാവ് എന്നോട് ചായ ഉണ്ടാക്കി നല്‍കാന്‍ പറഞ്ഞു. വ്രതത്തിലായതുകൊണ്ട് എനിക്ക് സ്റ്റൗ പ്രവര്‍ത്തിപ്പിക്കാനാകുമായിരുന്നില്ല.' തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് യുവതി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT