India

അയോധ്യയില്‍ പാചകക്കാരിയെ ബലാത്സംഗം ചെയ്ത ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

അയോധ്യയിലെ തീര്‍ത്ഥാടക കേന്ദ്രത്തിന് സമീപം യാത്രക്കാര്‍ക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്ന ജോലി ചെയ്യുന്ന സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്.

Author : സമകാലിക മലയാളം ഡെസ്ക്

ലൈംഗികപീഡനം നടത്തുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ചിട്ടും രാജ്യത്ത് ബലാത്സംഗങ്ങള്‍ നടന്നു കൊണ്ടേയിരിക്കുന്നു. അയോധ്യയില്‍ കഴിഞ്ഞ ദിവസം ട്രക്ക് ഡ്രൈവര്‍ പാചകക്കാരിയെ ബലാത്സംഗം ചെയ്തു. അയോധ്യയിലാണ് സംഭവം. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

അയോധ്യയിലെ തീര്‍ത്ഥാടക കേന്ദ്രത്തിന് സമീപം യാത്രക്കാര്‍ക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്ന ജോലി ചെയ്യുന്ന സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്. ഗുജറാത്തില്‍ നിന്നും മറ്റും വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കാണ് ഇവര്‍ ഭക്ഷണമുണ്ടാക്കി വിറ്റിരുന്നത്. 

ഭക്ഷണം കൊടുത്തു കൊണ്ടിരുന്ന സമയത്ത് യുവതിയോട് ഡ്രൈവര്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ അകത്തേക്ക് പോയപ്പോഴാണ് ഇയാള്‍ പിറകെ പോയി ബലാത്സംഗം ചെയ്തത്. കയറുകൊണ്ട് യുവതിയെ കെട്ടിയിട്ട ശേഷമാണ് ഇയാള്‍ ആക്രമണം നടത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക