India

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: 14 മരണം

സഗാലീ സബ് ഡിവിഷണിലെ ലാപ്ടാപ് ഗ്രാമത്തില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കടുത്ത മഴയിലും മണ്ണിടിച്ചിലിലലും പതിനാലുപേര്‍ മരിച്ചു. നിരവധി ആളുകള്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. 

മൂന്നുദിവസമായി തുടര്‍ച്ചയായുംണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. സഗാലീ സബ് ഡിവിഷണിലെ ലാപ്ടാപ് ഗ്രാമത്തില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായത്. 

ദേശീയ ദുരന്ത നിവാരണ സേനയും മെഡിക്കല്‍ സംഘവും  രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡു അറിയിച്ചു. എന്നാല്‍, കനത്തമഴയും മണ്ണിടിച്ചിലും കാരണം പലസ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. റോഡുകള്‍ പലതും തകര്‍ന്ന നിലയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT