India

അവസാന ശ്വാസം വരെ ദാവൂദ് ഭായിക്കൊപ്പം ; ഡി കമ്പനി വിട്ടെന്ന വാര്‍ത്ത നിഷേധിച്ച് ഛോട്ടാ ഷക്കീല്‍

ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഷക്കീല്‍ ഡി കമ്പനി വിട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി വിട്ടെന്ന വാര്‍ത്ത നിഷേധിച്ച് ദാവൂദിന്റെ വലംകൈ ആയി അറിയപ്പെടുന്ന ഛോട്ടാ ഷക്കീല്‍.  ദേശീയ മാധ്യമമായ സീ മീഡിയയുടെ റിപ്പോര്‍ട്ടര്‍ രാകേഷ് ത്രിവേദിക്ക് നല്‍കിയ ടെലഫോണ്‍ ഇന്റര്‍വ്യൂവിലാണ് ഷക്കീല്‍ ഡി കമ്പനി വിട്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ചത്. തന്റെ അവസാന ശ്വാസം വരെ ദാവൂദ് ഭായിക്കൊപ്പം താനുണ്ടാകും.  ഡി കമ്പനിയില്‍ നിന്ന് വേര്‍പ്പെട്ട് തനിക്കൊരു നിലനില്‍പ്പില്ല. ഇതുസംബന്ധിച്ച് വരുന്ന റിപ്പോര്‍്ടടുകളെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഛോട്ടാ ഷക്കീല്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. 

അജ്ഞാത കേന്ദ്രത്തില്‍ നിന്നുമാണ് ഛോട്ടാ ഷക്കീല്‍ റിപ്പോര്‍ട്ടറുമായി സംസാരിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഷക്കീല്‍ ഡി കമ്പനി വിട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച സൂചനകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. 

ദാവൂദ് ഇബ്രാഹിമിന്റെ പിന്‍ഗാമിയായി ഡി കമ്പനിയില്‍ ചുവടുറപ്പിക്കാനുള്ള അനീസ് ഇബ്രാഹിമിന്റെ നീക്കമാണ് ഡി കമ്പനിയില്‍ പെട്ടിത്തെറിക്ക് വഴിവെച്ചത്. ദാവൂദിന്റെ ഇടപാടുികളെല്ലാം നിയന്ത്രിച്ചിരുന്നത് ഷക്കീലാണ്. നേരത്തെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ ദാവൂദ് അനീസ് ഇബ്രാഹിമിനെ വിലക്കിയിരുന്നു. തര്‍ക്കം രൂക്ഷമായാല്‍ ആത്മീയ പാതയിലേക്ക് തിരിഞ്ഞ മകനെ ഡി കമ്പനിയുടെ തലപ്പത്തേക്ക് ദാവൂദ് ഇബ്രാഹിം നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT