India

'അസത്യത്തെ എതിര്‍ക്കുമ്പോഴുള്ള എല്ലാ ബുദ്ധിമുട്ടുകളെയും സഹിക്കാനാകും' : രാഹുല്‍ ഗാന്ധി

ഭൂ​മി​യി​ലു​ള്ള ആ​രെ​യും ഞാ​ൻ ഭ​യ​പ്പെ​ടു​ക​യി​ല്ല. ഞാ​ൻ ആ​രു​ടെ​യും അ​നീ​തി​ക്ക് വ​ഴ​ങ്ങു​ക​യി​ല്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലോകത്തെ ആരെയും ഭയപ്പെടുന്നില്ലെന്നും, ആരുടെയും അനീതിക്ക് വഴങ്ങുകയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം. 

ഹാഥ് രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യോഗി സര്‍ക്കാരിനെതിരെ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ട്വീറ്റ്. 'ഭൂ​മി​യി​ലു​ള്ള ആ​രെ​യും ഞാ​ൻ ഭ​യ​പ്പെ​ടു​ക​യി​ല്ല. ഞാ​ൻ ആ​രു​ടെ​യും അ​നീ​തി​ക്ക് വ​ഴ​ങ്ങു​ക​യി​ല്ല. ഞാ​ൻ സ​ത്യ​ത്താ​ൽ അ​സ​ത്യ​ത്തെ ജ​യി​ക്കും. അ​സ​ത്യ​ത്തെ എ​തി​ർ​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന എ​ല്ലാ ക​ഷ്ട​പ്പാ​ടു​ക​ളും എ​നി​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യും'. രാ​ഹു​ൽ ഗാ​ന്ധി ട്വീറ്റിൽ കു​റി​ച്ചു.

അ​തേ​സ​മ​യം, ഹാഥ് രസി​ൽ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കും എ​തി​രെ ഉത്തർപ്രദേശ് ഗൗ​തം ബു​ദ്ധ ന​ഗ​റി​ലെ ഇ​ക്കോ​ടെ​ക് വ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​രു​വ​ർ​ക്കും എ​തി​രെ കെ​സെ​ടു​ത്ത​ത്. 

രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന 150 ഓ​ളം പ്ര​വ​ർ​ത്ത​ക​രുടെ പേരിലും കേസെടുത്തിട്ടുണ്ട്. രാ​ഹു​ലും പ്രി​യ​ങ്ക​യും ഹാഥ്രസിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യു പി പൊലീസ്  പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​വി​ഡ് മു​ൻ​ക​രു​ത​ലി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT