പ്രതീകാത്മക ചിത്രം 
India

'ആ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ല;  കുട്ടിയെ ആരും നദിയിലെറിഞ്ഞില്ല';  പുതിയ വെളിപ്പെടുത്തലുമായി പൊലീസ്; ട്വിസ്റ്റ്

യുവതിയെ 7 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്നും  ജില്ലാ പൊലീസ് മേധാവി പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന: ബിഹാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ആറുവയസുകാരനെ നദിയില്‍ തള്ളി കൊലപ്പെടുത്തിയെന്ന പിതാവിന്റെ പരാതി വ്യാജമെന്ന് പൊലീസ്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി വാര്‍ത്ത വന്നത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

യുവതിയ്‌ക്കൊപ്പം കുട്ടിയെ കെട്ടിയിട്ട് പുഴയില്‍ തള്ളിയെന്നായിരുന്നു ആരോപണം. എന്നാല്‍ പോസ്റ്റ് മോര്‍്ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയ്ക്ക് മേല്‍ ബലപ്രയോഗം നടത്തിയതിന്റെ യാതൊരു സൂചനയും ഇല്ലെന്നും മുങ്ങിമരിച്ചതാണെന്നും വ്യക്തമാക്കുന്നതായി ബക്‌സര്‍ ജില്ലാ പൊലീസ് മേധാവി നീരജ് കുമാര്‍ സിങ് പറഞ്ഞു.

യുവതിയെ 7 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളിലൊരാളുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നു. ഇതിനിടെ സുഹൃത്തും  കൂട്ടാളികളും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ആറ് വയസുകാരന്‍ നദിയില്‍ വീഴുകയായിരുന്നു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും രണ്ടുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് മേധാവി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത