ബംഗലൂരു: രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ് ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കി പൊലീസുകാരന്‍. ബംഗളൂരുവിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു ജീവന്‍ രക്ഷിക്കുന്നതിനായി രാഷ്ട്രപതിയുടെ വാഹനം തടയാന്‍ ധൈര്യം കാണിച്ചത്.
വിവിഐപികള്‍ക്ക് വഴിയൊരുക്കുന്നതിനായുള്ള ഗതാഗത നിയന്ത്രണങ്ങളില്‍പ്പെട്ട് ആംബുലന്‍സുകള്‍ കുടുങ്ങി പോയ സംഭവങ്ങള്‍ വാര്‍ത്തകളായി നമുക്ക് മുന്നിലേക്കെത്തിയിട്ടുണ്ട്. തലയ്ക്ക് മുറിവ് പറ്റി രക്തം വാര്‍ന്നു കിടക്കുന്ന കുഞ്ഞുമായി വന്ന ആംബുലന്‍സ്, മലേഷ്യന്‍ ഭരണതലവന് വഴിയൊരുക്കുന്നതിന് വേണ്ടി തടഞ്ഞതായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത.
എന്തായാലും രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ഒരു ജീവന്‍ രക്ഷിക്കാന്‍ ധൈര്യം കാണിച്ച നിജലിഗപ്പ എന്ന പൊലീസുകാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങളിലും, പുറത്തും. ബംഗലൂരുവിലെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിജലിഗപ്പയെ അനുമോദിച്ച് രംഗത്തെത്തി.
PSI Sh Nijlingappa is rewarded for deftly allowing the ambulance before the 1st citizen of India. @blrcitytraffic gives way to
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates