India

ആത്മഹത്യ ചെയ്യാന്‍ പേര് നല്‍കി 1,908 സ്ത്രീകള്‍; പത്മാവദിനെതിരേ പ്രതിഷേധം ശക്തം

സിനിമയെ തടഞ്ഞില്ലെങ്കില്‍ 24 ന് രജ്പുത് സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്നാണ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പത്മാവദിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നൂറു ആയിരക്കണക്കിന് സ്ത്രീകള്‍ രാജസ്ഥാനില്‍ തെരുവില്‍ ഇറങ്ങി. ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞില്ലെങ്കില്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് നഗരത്തില്‍ നടന്ന മുന്നറിയിപ്പ് മാര്‍ച്ചിലാണ് സ്ത്രീകള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

പത്മാവദിനെതിരെയുള്ള പ്രതിഷേധമായി തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിനായി ഇതിനോടകം 1,908 സ്ത്രീകള്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജനുവരി 25 നാണ് പത്മാവദ് റിലീസ് ചെയ്യുന്നത്. സിനിമയെ തടഞ്ഞില്ലെങ്കില്‍ 24 ന് രജ്പുത് സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്നാണ് പറയുന്നത്. 

സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് രാജ്യത്തെ വിവിധ തീയറ്റര്‍ ഉടമകളോട് ആവശ്യപ്പെടുമെന്ന ശ്രീ രജ്പുത് കര്‍ണി സേന വക്താവ് വിജേന്ദ്ര സിംഗ് പറഞ്ഞു. ഇതിനോടകം നിരവധി തീയറ്ററുമായി ബന്ധപ്പെട്ടെന്നും അവര്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ വാക്ക് മറികടന്ന് പത്മാവദ് റിലീസ് ചെയ്താല്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നുള്ള മുന്നറിയിപ്പും സംഘടന നല്‍കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: ബജറ്റും 'വിസ്മയിപ്പിക്കുമോ'? ഉറ്റുനോക്കി കേരളം

ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യാ ശ്രമം; ചികിത്സയ്ക്കിടെ യുവതി മരിച്ചു

നിപ ബാധിതന്റെ നില ഗുരുതരമായി തുടരുന്നു; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

73ാം മിനിറ്റിന് ശേഷം പിറന്നത് 5 ഗോളുകള്‍! മൻ‌സാംബി ഡബിളിൽ സ്വിസ് പടയുടെ 'ത്രില്ലർ ക്ലൈമാക്സ്'

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിസ്മയങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

SCROLL FOR NEXT