ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം; പരിഭ്രാന്തരായി യാത്രക്കാര്‍, 12 പേര്‍ക്ക് പരിക്ക്

Air India Phuket-Delhi flight drops 300 feet during turbulence, passengers and crew injured
എയര്‍ ഇന്ത്യ വിമാനം
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. 134 യാത്രക്കാരുമായി പറന്ന എഐ2379 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Air India Phuket-Delhi flight drops 300 feet during turbulence, passengers and crew injured
പ്രതിപക്ഷ ഐക്യത്തിനായി സമയം പാഴാക്കാനില്ല; ചരിത്ര വിജയത്തിന് പിന്നാലെ പ്രശാന്ത് കിഷോര്‍

സംഭവത്തില്‍ രണ്ട് ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ വിമാനത്തില്‍ ഉണ്ടായിരുന്ന 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആകാശച്ചുഴിയില്‍ പെട്ട വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ഇന്ത്യ അറിയിച്ചു.

വിമാനത്തില്‍ ആകെ 134 പേരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഉയര്‍ന്നു പൊങ്ങിയ വിമാനം പെട്ടെന്ന് താഴേയ്ക്ക് പോകുന്നതു പോലെ തോന്നിയെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. ചില യാത്രക്കാര്‍ക്ക് തലയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. മറ്റു ചിലര്‍ക്ക് ശരീരത്തില്‍ ചതവേറ്റിട്ടുണ്ട്.

Summary

Air India Phuket-Delhi flight drops 300 feet during turbulence, passengers and crew injured


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

British Airways
Air India's punctuality has secured its position as the world's fourth most punctual airline
Air India Express
Air India Express
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com