ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി ധനമന്ത്രാലയം അറിയിച്ചു. 2020 നവംബർ 30വരെയാണു നേരത്തെ തീയതി നിശ്ചയിച്ചിരുന്നത്.
കോവിഡ് സാഹചര്യം പരിഗണിച്ചാണു തീരുമാനമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഇതോടെ നികുതിദായകർക്ക് ഒരു മാസം കൂടി അധികസമയം ലഭിക്കും. 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ വരുമാനത്തിന്റെ നികുതിയാണ് ഫയൽ ചെയ്യേണ്ടത്. സ്വന്തം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർ ആദായ നികുതി റിട്ടേൺ നൽകേണ്ട അവസാന തീയതി 2021 ജനുവരി 31 വരെ നീട്ടിയെന്നും പുതിയ പ്രസ്താവനയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates