India

ആദിത്യനാഥിന്റെ ഓഫിസിനു മുന്നില്‍ സ്ത്രീയും മകളും തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു, അന്വേഷണം

ആദിത്യനാഥിന്റെ ഓഫിസിനു മുന്നില്‍ സ്ത്രീയും മകളും തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു, അന്വേഷണം

Author : സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസിനു മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ സ്ത്രീയുടെയും മകളുടെയും ശ്രമം. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭൂമി തര്‍ക്കത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിലെത്തിയത്. ഇന്നലെ വെകിട്ട് 5.40 ഓടെ ഇരുവരും സ്വയം തീകൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീ ആളുന്ന അമ്മയുടെയും മകളുടെയും പിന്നാലെ പൊലീസ് എത്തുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അതീവ സുരക്ഷാമേഖലയില്‍ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT