India

'ആന്ധ്രാ ഗവർണർ സുഷമയ്ക്ക് അഭിനന്ദനങ്ങൾ', ട്വീറ്റ് മുക്കി കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍; ഒടുവിൽ വിശദീകരണവുമായി സുഷമ സ്വരാജ് 

ആന്ധ്രാ ഗവർണർ ആയി സുഷമ ചുമതല ഏൽക്കും എന്നതരത്തിൽ അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​മെന്ന വാർത്തകൾ തള്ളി സുഷമ സ്വരാജ്. ആന്ധ്രാ ഗവർണർ ആയി സുഷമ ചുമതല ഏൽക്കും എന്നതരത്തിൽ അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് വിശദീകരണം. വിദേശകാര്യമന്ത്രിയുടെ ചുമതല ഒഴിയുന്നതിന്റെ ഭാ​ഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നെന്നും ഇതാകാം അഭ്യൂ​ഹങ്ങൾക്ക് കാരണമായതെന്നുമാണ് സുഷമയുടെ പ്രതികരണം. 

ആന്ധ്രാ പ്രദേശ് ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന് ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് വാർത്തകൾ വന്നത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹര്‍ഷ് വര്‍ദ്ധന്‍ ട്വീറ്റ് പിന്‍വലിച്ചു. ട്വീ​റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​തം എ​ൻ​ഐ​എ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നി​ല​വി​ൽ ഇ​എ​സ്എ​ൽ ന​ര​സിം​ഹ​നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന​ത്തി​ന്‍റെ ഗ​വ​ർ​ണ​ർ. 

മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. എസ് ജയശങ്കറാണ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT