India

ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ സാധ്യത; മെയ് 15ന് തുടങ്ങിയേക്കും 

കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് ഉടനെ പുനരാരംഭിക്കാന്‍ സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് ഉടനെ പുനരാരംഭിക്കാന്‍ സാധ്യത. മെയ് 15ന് വിമാന സര്‍വീസ് പുനരാരംഭിക്കാനുളള സാധ്യതയാണ് തെളിയുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് സൂചന നല്‍കിയത്.

മെയ് 15ന് മുന്‍പ് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഉടന്‍ തന്നെ സര്‍വീസ് വീണ്ടും തുടങ്ങുന്നതിനുളള ശ്രമങ്ങളാണ് നടന്നുവരുന്നത്. എന്നാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ തീയതി ഇപ്പോള്‍ കൃത്യമായി പറയാന്‍ സാധിക്കില്ല. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുളള തീരുമാനം വന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സഹകരിക്കേണ്ടി വരും. ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ്, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സര്‍വീസ് പുനരാരംഭിച്ചാല്‍ തന്നെ ഗ്രീന്‍ സോണുകളെ ബന്ധിപ്പിച്ച് കൊണ്ട് വിമാനങ്ങള്‍ ഓടിക്കാനാണ് ആലോചിക്കുന്നത്. കൃത്യമായ ക്വാറന്റൈന്‍ പദ്ധതിയുമായി സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നാല്‍ മാത്രമേ വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനുളള നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കൂ. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി അവരെ ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ കടമ. മറ്റുളള കാര്യങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് ആണെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു