India

ആരും ആവശ്യപ്പെട്ടതനുസരിച്ചല്ല കെജ് രിവാളിന്റെ മുഖത്തടിച്ചത്; ഖേദം പ്രകടിപ്പിച്ച് അക്രമി

എനിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ല. ആരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആല്ല അദ്ദേഹത്തെ മര്‍ദ്ദിച്ചതെന്നും സുരേഷ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റോഡ് ഷോയ്ക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മുഖത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് അക്രമി സുരേഷ്. എന്തിനാണ് അദ്ദേഹത്തിനെ അടിച്ചതെന്ന് അറിയില്ല. സംഭവത്തില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. എനിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ല. ആരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആല്ല അദ്ദേഹത്തെ മര്‍ദ്ദിച്ചതെന്നും സുരേഷ് പറഞ്ഞു. നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിനെ വാഹനത്തില്‍ കയറി യുവാവ്  ചെരിപ്പുകൊണ്ട് അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. മോട്ടി നഗര്‍ പ്രദേശത്ത്  സ്ഥാനാര്‍ഥികള്‍ക്കൊപ്പം തുറന്ന ജീപ്പില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനിടയില്‍നിന്ന് വാഹനത്തിലേക്ക് കയറിയ യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT