India

ആറാംഘട്ട വോട്ടെടുപ്പ് നാളെ ; വിധിയെഴുതുക 59 മണ്ഡലങ്ങൾ ; പോളിങ് ബിജെപി കോട്ടകളിൽ

മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ 59 ല്‍ 44 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് നാളെ പോളിങ് ബൂത്തിലെത്തുക. ബിഹാര്‍ 8, ഹരിയാന 10, ജാര്‍ഖണ്ഡ് 4, മധ്യപ്രദേശ് 8, യു.പി 14, ബംഗാള്‍ 8, ഡല്‍ഹി 7. എന്നിവയാണ് ആറാം ഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്ന 59 മണ്ഡലങ്ങള്‍. 

മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ 59 ല്‍ 44 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു. കോൺഗ്രസ് –2, തൃണമൂൽ കോൺഗ്രസ്–8, െഎഎൻഎൽഡി –2, അപ്നാ ദൾ–1, സമാജ് വാദി പാർട്ടി–1, ലോക് ജനശക്തി പാർട്ടി–1 എന്നിങ്ങനെയായിരുന്നു അന്നത്തെ വിജയം. 2014 നാളെ വോട്ടെടുപ്പ് നടക്കുന്ന  യുപിയിലെ 14 മണ്ഡലങ്ങളില്‍ 12 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. ഒരിടത്ത് സഖ്യകക്ഷിയായ അപ്നാദള്‍. എന്നാൽ  ഇത്തവണ യുപിയിലെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിക്ക്  എസ്.പി–ബിഎസ്പി–ആര്‍എല്‍ഡി മഹാസഖ്യം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. 

പ്രജ്ഞാ സിങ് ഠാക്കൂറും  ദിഗ്‍വിജയ് സിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാല്‍, മനേക ഗാന്ധി ജനവിധി തേടുന്ന സുല്‍ത്താന്‍പുര്‍, ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് മല്‍സരിക്കുന്ന ധന്‍ബാദ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായ ഗുണ, മുന്‍ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ആംആദ്മി പാര്‍ട്ടിയുടെ അതിഷിയും കോണ്‍ഗ്രസ് ഡല്‍ഹി മുന്‍ അധ്യക്ഷന്‍ അര്‍വിന്ദര്‍ സിങ് ലൗലിയും ഏറ്റുമുട്ടുന്ന ഈസ്റ്റ് ഡല്‍ഹി എന്നിവ ശ്രദ്ധേയ മണ്ഡലങ്ങളാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT