ലഖ്നൗ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ലോകാത്ഭുതങ്ങളിൽ ഒന്നായി താജ്മഹൽ സന്ദർശകർക്കായി വീണ്ടും തുറക്കുന്നു. ആറ് മാസത്തിന് ശേഷമാണ് താജ്മഹൽ തുറക്കുന്നത്. മാർച്ച് മാസത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കൊവിഡിനെതിരായ ഒന്നാംഘട്ട ലോക്ക്ഡൗൺ സമയത്താണ് താജ്‌മഹൽ അടച്ചത്.
ഈ മാസം 21 മുതൽ താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്‌മാരക ചുമതലയുളള പുരാവസ്‌തു ശാസ്‌ത്രജ്‌ഞൻ ബസന്ത് കുമാർ അറിയിച്ചു. അൺലോക്ക് നാലിന്റെ ഭാഗമായാണ് തീരുമാനം.
താജ്‌മഹലിൽ 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദർശിക്കാൻ അനുവദിക്കുകയുള്ളൂ. ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടായിരിക്കില്ല. ഇലക്‌ട്രിക് ടിക്കറ്റുകളാകും സന്ദർശകർക്ക് നൽകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates