India

ആള്‍ദൈവത്തിനായി ഉത്തരേന്ത്യയില്‍ കലാപം തുടരുന്നു; 32 മരണം; വീഴ്ചപറ്റിയെന്ന് കുറ്റസമ്മതം നടത്തി ഹരിയാന മുഖ്യമന്ത്രി 

ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ സിബിഐ കോടതി ശിക്ഷിച്ചതിന് പിന്നാലെ ഉത്തരേന്ത്യയില്‍ ആളിപ്പടര്‍ന്ന കലാപത്തിന് അറുതിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ സിബിഐ കോടതി ശിക്ഷിച്ചതിന് പിന്നാലെ ഉത്തരേന്ത്യയില്‍ ആളിപ്പടര്‍ന്ന കലാപത്തിന് അറുതിയില്ല. നാല് സംസ്ഥാനങ്ങളിലായി ഇതുവരെ 32പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സൈന്യത്തിന്റെ കനത്ത നിരീക്ഷണത്തിലാണ്. അതേസമയം അക്രമസംഭവങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. ദേശീയ സുരക്ഷാ ഉപധേഷ്ടാവ്,ആഭ്യന്തര മന്ത്രി എന്നിവരില്‍ നിന്ന് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി. അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും സ്ഥിതി ദുഃഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതില്‍ വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കുറ്റസമ്മതം നടത്തി. എന്നാല്‍ അധികം വൈകാതെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനായി.എവിടെയെല്ലാമാണു പാളിച്ചകള്‍ പറ്റിയതെന്ന് പരിശോധിക്കും.വിധി വരുന്നതിനു മുന്‍പ് റാം റഹീമിന്റെ അനുയായികളെ പഞ്ച്കുളയില്‍ നിന്നു മാറ്റിയതാണ്. പക്ഷേ ആള്‍ക്കൂട്ടം വന്‍തോതില്‍ എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു. ആള്‍ക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറിയ ചിലരാണ് അക്രമത്തിനു കാരണം. അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കുമെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും  ഖട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹരിയാനയിലെ ജില്ല തിരിച്ചുള്ള ക്രമസമാധാന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

ആയിരത്തോളംപേര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ ആള്‍ക്കൂട്ടം അഗ്നിക്കിരയാക്കി. റാം റഹീമിന്റെ ഒന്നരലക്ഷത്തോളം അനുയായികളാണ് തെരുവിലുള്ളത്.പഞ്ചാബിലെ 10 ജില്ലകളിലും ഹരിയാണയിലെ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ആനന്ദ് വിഹാര്‍ റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു റേവ എക്‌സപ്രസിന് അക്രമികള്‍ തീയിട്ടു. ഡല്‍ഹിയില്‍ മാത്രം 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയബാദ്,നോയിഡ എന്നിവിടങ്ങളിലും നിരോധനാജ്ഞയുണ്ട്. അക്രമം രാജസ്ഥാനിലേക്കും വ്യാപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT