India

ഇതാണോ ആര്‍എസ്എസുകാരന്റെ മാനസികാവസ്ഥ; സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്തല്ല; മറുപടിയുമായി രാഹുല്‍ ഗാന്ധി

വര്‍ഷങ്ങളായി ആര്‍എസ്എസിന്റെ പരിശീലനം ലഭിച്ച ഒരു നേതാവിന്റെ വാക്കുകളാണ് ഇതെന്ന് രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഡ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഇനി കശ്മീരി പെണ്‍കുട്ടികളെ വിവാഹം കഴിക്കാമല്ലോ എന്ന ഹരിയാനമുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  വര്‍ഷങ്ങളായി ആര്‍എസ്എസിന്റെ പരിശീലനം ലഭിച്ച ഒരു നേതാവിന്റെ വാക്കുകളാണ് ഇതെന്ന് രാഹുല്‍ പറഞ്ഞു. ആര്‍എസ്എസിന്റെ അരക്ഷിതവും ദയനീയവുമായ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും പുരുഷന്റെ സ്വകാര്യസ്വത്തല്ല സ്ത്രീകളെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

ഫത്തേബാദില്‍ മഹാഋഷി ഭഗീരഥ് ജയന്തിയോട് അനുബന്ധിച്ച ചടങ്ങില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഖട്ടാറിന്റെ വിവാദപരാമര്‍ശം.പിന്നീട് 'ബേട്ടി ബച്ചാവോ ബോട്ടി പഥാവോ ക്യാമ്പയിന്റെ വിജയം ആഘോഷിക്കുന്ന ചടങ്ങില്‍ ഖട്ടര്‍ പറഞ്ഞിങ്ങനെ: ''തന്റെ മരുമക്കളെ ബീഹാറില്‍ നിന്നാണ് കണ്ടെത്താനായതെന്ന് മന്ത്രിയായ ഒ പി ധാങ്കര്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ കശ്മീരിലേക്കുള്ള റൂട്ടും ശരിയായതായി ജനങ്ങള്‍ പറയുന്നുണ്ട്. കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഇനി കൊണ്ടു വരാമെന്നും ഖട്ടര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ ജനനക്കുറവ് എന്നും ഹരിയാന അനുഭവിക്കുന്ന പ്രശ്‌നമാണ്. 'ബേട്ടി ബച്ചാവോ ബേട്ടി പഥാവോ പദ്ധതി ആരംഭിച്ച ഷേഷം 1000 ആണ്‍കുട്ടികള്‍ക്ക് 850933 പെണ്‍കുട്ടികള്‍ എന്ന അനുപാതത്തിലേക്ക് കണക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇനി അത് 1000 എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. നേരത്തെ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ യുപിയിലെ ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു. ഇനി ആര്‍ക്കും വെളുത്ത കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെല്ലോ എന്നാണ് ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ ഖട്ടൗലി മണ്ഡലത്തിലെ എംഎല്‍എയായ വിക്രം സിംഗ് സെയ്‌നി പറഞ്ഞത്.

ബിജെപിയുടെ പാര്‍ട്ടി അണികള്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ സന്തോഷിക്കുന്നത് അതുകൊണ്ടാണെന്നും വിക്രം സിംഗ് പറഞ്ഞു. പാര്‍ട്ടി അണികള്‍ ഏറെ സന്തോഷത്തിലാണ്, പ്രത്യേകിച്ചും വിവാഹതിരാകാത്ത യുവാക്കള്‍. അവര്‍ക്ക് കശ്മീരില്‍ നിന്ന് വിവാഹം ചെയ്യാമെന്നും വിക്രം സിംഗ് സെയ്‌നി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT