India

ഇത് രാജ്യം കാത്തിരുന്ന വിജയം; ആനന്ദ നൃത്തം ചെയ്ത് തെരുവുകള്‍

ലോകകപ്പ് മത്സരം എന്നതിനപ്പുറം പാക്കിസ്ഥാനുമായുള്ള മത്സരത്തെ അഭിമാന പോരാട്ടമായാണ് രാജ്യം വീക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ വിജയം ആഘോഷമാക്കി രാജ്യം. ചിരവൈരികള്‍ക്കെതിരേ മികച്ച വിജയം നേടിയതോടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും തെരുവുകളിലും ആവേശം അലതല്ലി. ദേശിയ പതാക ഏന്തിയും പടക്കം പൊട്ടിച്ചുമാണ് ഇന്ത്യയുടെ വിജയത്തെ ആരാധകര്‍ ഏറ്റെടുത്തത്. പാക്കിസ്ഥാനെതിരേ 89 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്. 

ലോകകപ്പ് മത്സരം എന്നതിനപ്പുറം പാക്കിസ്ഥാനുമായുള്ള മത്സരത്തെ അഭിമാന പോരാട്ടമായാണ് രാജ്യം വീക്ഷിച്ചത്. വിജയം നേടിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവുകയായായിരുന്നു. യുദ്ധം ജയിച്ച സന്തോഷമായിരുന്നു പല സ്ഥലങ്ങളിലും. സമീപകാല ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനൊപ്പം കളിക്കേണ്ട എന്ന അഭിപ്രായം ശക്തമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനോട് കളിച്ച് ജയിക്കുകയാണ് വേണ്ടത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഇതോടെയാണ് പാക്കിസ്ഥാനുമായി കളിക്കാനാവില്ലെന്ന ബിസിസിയുടെ തീരുമാനത്തില്‍ അയവു വന്നത്. 

ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ചതു മുതല്‍ രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ ടോസ് ഇടുന്നതിന് മുന്നേ തന്നെ ആവേശക്കൊടി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലും ഇന്ത്യ പാക് മത്സരത്തിന്റെ ആവേശത്തിലായിരുന്നു. അതിനിടെ പാക്കിസ്ഥാന്‍ പരസ്യത്തില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ അധിക്ഷേപിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. കാത്തിരുന്ന വിജയം ആഘോഷമാക്കുകയാണ് രാജ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതൊക്കെ മറക്കണോ?; ബാക്കി പിന്നെ'; പിണറായി അനുകൂല നിലപാടിനെതിരെ സിആര്‍ മഹേഷ്

29 കിലോമീറ്റര്‍ മൈലേജ്, നഗരങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് മോഡില്‍ ഓടാം; റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് വിപണിയില്‍

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം; മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി

പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ഇടത്ത് യെല്ലോ