India

ഇനി പരശുരാമന്റെ ജീവചരിത്രവും പഠിക്കണം: നീക്കം രാജസ്ഥാന്‍ സര്‍ക്കാരിന്റേത്

പൂരാണ കഥാപാത്രമായ പരശുരാമന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പൂരാണ കഥാപാത്രമായ പരശുരാമന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. അടുത്ത അധ്യായന വര്‍ഷം മുതല്‍ പരശുരാമന്റെ ജീവചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തുമെന്നാണ് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി വ്യക്തമാക്കിയിരിക്കുന്നത്.

തെറ്റായ ചരിത്രമാണ് പാഠപുസ്തകങ്ങള്‍ പറയുന്നതെന്ന് ആരോപിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ രാജസ്ഥാനിലെ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പരശുരാമന്റെ ജീവചരിത്രവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത്. 1576ല്‍ നടന്ന ഏറ്റുമുട്ടലില്‍ രജ്പുത് രാജാവായിരുന്ന മഹാറാണ പ്രതാപാണ് അക്ബറിന്റെ മുഗള്‍ സൈന്യത്തെ പരാജയപ്പെടുത്തിയതെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ചരിത്ര പുസ്തകങ്ങളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മറ്റൊരു മാറ്റം. 

പരശുരാമന്റെ ജീവചരിത്രം പാഠപുസ്തകങ്ങളില്‍ കൊണ്ടുവരുന്നതിന് പുറമെ സ്‌കൂള്‍ ലൈബ്രറികളിലും ഇതുമായി ബന്ധപ്പെട്ട ബുക്കുകള്‍ കൊണ്ടുവരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം