India

ഇനി സംസ്ഥാനം അല്ല, ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍; പ്രഖ്യാപനം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍; സംസ്ഥാനമായിട്ടല്ല ഇനി ജമ്മു കശ്മീര്‍ അറിയപ്പെടുക കേന്ദ്രഭരണ പ്രദേശമായി. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒന്‍പതായി. 

കേന്ദ്രഭരണ പ്രദേശങ്ങളായതോടെ ജമ്മു കശ്മീരിലേയും ലഡാക്കിലേയും ക്രമസമാധാന ചുമതല കേന്ദ്രസര്‍ക്കാരിന് കീഴിലായി. മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുറാണ് ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍. 370-ാം അനുഛേദം എടുത്തു കളഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ജമ്മു കശ്മീരില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുകയാണ്. 

പാര്‍ലമെന്റ് പ്രമേയം പാസാക്കിയതിനു പിന്നാലെ ആഗ്സ്റ്റ് ഏഴിന് അര്‍ദ്ധരാത്രിയാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പു വച്ചത്. ഭീകരവാദം ചെറുക്കാനും കശ്മീരിന്റെ പുരോഗതിക്കു വേണ്ടിയാണ് തീരുമാനം എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കശ്മീരിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയും വാര്‍ത്താ വിനിമയ സംവിധാനം വിച്ഛേദിച്ചുമായിരുന്നു സംസ്ഥാന പദവി റദ്ദാക്കിയത്. വലിയ പ്രതിഷേധങ്ങളാണ് ഇതിന് പിന്നാലെ ഉയര്‍ന്നുവന്നത്.  ഇപ്പോഴും പ്രദേശം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT