India

ഇനിയും പറക്കണമെന്ന് അഭിനന്ദന്‍; ആഗ്രഹം സഫലമാക്കുമെന്ന് വ്യോമസേന

ചികിത്സയില്‍ കഴിയുന്ന അഭിനന്ദന്‍ മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടുമാണ് ആഗ്രഹം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പാക്കിസ്ഥാന്റെ പിടിയില്‍ നിന്ന് രാജ്യത്തേക്ക് തിരികെ എത്തിയതിന് പിന്നാലെ വീണ്ടും വിമാനം പറത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. കഴിയുന്നതും വേഗം വിമാനം പറത്തണം എന്നാണ് അഭിനന്ദന്റെ ആഗ്രഹം. ചികിത്സയില്‍ കഴിയുന്ന അഭിനന്ദന്‍ മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടുമാണ് ആഗ്രഹം പറഞ്ഞത്. 

അഭിനന്ദന്റെ ആഗ്രഹം സാധ്യമാക്കുമെന്ന് വ്യോമസേന ഉദ്യോഗസ്ഥരും പറഞ്ഞു. വീണ്ടും വിമാനം പറത്താനുള്ള ആഗ്രഹം സാധ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ ന്യൂസ് ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചത്. പാക്കിസ്ഥാന്റെ പിടിയില്‍ നിന്ന് തിരികെ എത്തിയതോടെ രാജ്യത്തിന്റെ ഹീറോ ആയിരിക്കുകയാണ് അഭിനന്ദന്‍. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, പ്രതിരോധ സഹമന്ത്രി എന്നിവര്‍ അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു.

രണ്ട് ദിവസമായി അഭിനന്ദന്‍ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി നടത്തിയ വൈദ്യ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. വാരിയെല്ലിനും നട്ടെല്ലിന് കീഴെയും അഭിനന്ദന് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഈയാഴ്ച തന്നെ ആശുപത്രി വിടാന്‍ കഴിയും എന്നാണ് പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

SCROLL FOR NEXT