India

ഇന്ത്യക്കെതിരെ പോരാടുന്ന കശ്മീരികളെ പിന്തുണയ്ക്കുമെന്ന് പാക് സൈനീക മേധാവി

മനുഷ്യാവകാശത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കശ്മീരികളുടെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ എന്നും അവരോടൊപ്പം നിന്നിട്ടുണ്ടെന്ന് ഖമര്‍ ജാവേദ്

സമകാലിക മലയാളം ഡെസ്ക്

ജമ്മു: ഇന്ത്യക്കെതിരെ പോരാടുന്ന കശ്മീരികള്‍ക്കുള്ള പിന്തുണ തുടരുമെന്ന് വ്യക്തമാക്കി പാക് സൈനീക മേധാവി ഖമര്‍ ജാവേദ് ബജ്വ. നിയന്ത്രണ രേഖയ്ക്ക് സമീപം സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു പാക് സൈനീക മേധാവിയുടെ പ്രകോപനപരമായ പരാമര്‍ശം. 

മനുഷ്യാവകാശത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കശ്മീരികളുടെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ എന്നും അവരോടൊപ്പം നിന്നിട്ടുണ്ടെന്ന് ഖമര്‍ ജാവേദ് പറഞ്ഞു. 

സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമാണ് കശ്മീരില്‍ ഇന്ത്യ നടത്തുന്നതെന്നും പാക് സൈനീക മേധാവി ആരോപിച്ചു. കശ്മീരിലെ ജനങ്ങളോട് മാത്രമല്ല, നിയന്ത്രണ രേഖയില്‍ താമസിക്കുന്നവരോടും ഇന്ത്യ അതിക്രമം തുടരുകയാണ്. എന്നാല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സൈനീക തലത്തിലുള്ള മറുപടിയാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് നല്‍കുന്നതെന്നും ജാവേദ് ഖമര്‍ അവകാശപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT