India

ഇന്ത്യന്‍ വനിതാ ഹോക്കി താരം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

അടുത്ത ആഴ്ച ബംഗലുരൂവിലേക്ക് ട്രെയിനിങ്ങിനായി പോകേണ്ടതായിരുന്നു മുന്നേറ്റനിരക്കാരിയായ ജ്യോതി

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ വനിതാ ഹോക്കി താരത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടെ രാജ്യത്തിനായി കളിച്ച ഹരിയാനയില്‍ നിന്നുമുള്ള ജ്യോതി ഗുപ്ത(20)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

റെവാരി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അടുത്ത ആഴ്ച ബംഗലുരൂവിലേക്ക് ട്രെയിനിങ്ങിനായി പോകേണ്ടതായിരുന്നു മുന്നേറ്റനിരക്കാരിയായ ജ്യോതി.

സര്‍ട്ടിഫിക്കറ്റില്‍ തന്റേ പേരിലുള്ള അക്ഷരതെറ്റ് തിരുത്തുന്നതിനായി മഹര്‍ശി ദയാനന്ദ് സര്‍വകലാശാലയിലേക്ക് പോകുന്നെന്ന് പറഞ്ഞായിരുന്നു ജ്യോതി വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് അമ്മ പറയുന്നു. വൈകുന്നേരും വീട്ടില്‍ വെച്ച് ബസ് ബ്രേക്ക് ഡൗണ്‍ ആയതായും, വീട്ടിലെത്താന്‍ വൈകുമെന്നും അറിയിച്ചിരുന്നു. 

റെയില്‍വേ ട്രാക്കില്‍ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ മൃതദേഹത്തിന് അരികില്‍ മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഫോണിലേക്ക് വന്ന കോള്‍ അറ്റന്റ് ചെയ്തതിലൂടെയാണ് ജ്യോതിയെ പൊലീസിന് തിരിച്ചറിയാനായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനറിക് മരുന്നുകള്‍ക്ക് എതിരല്ല, ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്: കെകെ ശൈലജ

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; കൺട്രോൾ റൂം തുറന്ന് കേരള ഹൗസ്

രോഹിത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അഭിഷേക് ശര്‍മ; ടി20യില്‍ ചരിത്രമെഴുതി യുവതാരം

ഫോർട്ട് കൊച്ചിയെക്കുറിച്ച് വിദ്വേഷ പരാമർശം; ഇൻഫ്ലുവൻസർ അമർ സിങ് ധറിനെതിരെ കേസ്

മൂന്നാറിലെ മലനിരകൾ കീഴടക്കി റോയൽ വ്യൂ ഡബിൾ ഡെക്കർ; പൂജ അവധിക്കാലത്ത് കെഎസ്ആർടിസിക്ക് നാല് ലക്ഷത്തിലേറെ രൂപയുടെ വരുമാനക്കൊയ്ത്ത്