India

'ഇന്ദിര തിരിച്ചുവരുന്നു' ; 'ദുര്‍ഗയുടെ അവതാരം' ; പ്രിയങ്കയെ വരവേറ്റ് ഉത്തര്‍ പ്രദേശില്‍ പോസ്റ്ററുകള്‍

എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാഗാന്ധിയെ വരവേറ്റ് യുപിയില്‍ പോസ്റ്ററുകള്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ :  എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാഗാന്ധിയെ വരവേറ്റ് യുപിയില്‍ പോസ്റ്ററുകള്‍. ഇന്ദിര തിരിച്ചുവരുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ നിറയുന്നത്. ദുര്‍ഗയുടെ അവതാരമായും പോസ്റ്ററുകളില്‍ പ്രിയങ്കയെ വാഴ്ത്തുന്നു. 

ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരിയായി നിയമിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കോടി കോടി നന്ദിയുണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. 

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയെ രാഹുല്‍ നിയമിച്ചത്. പ്രിയങ്ക ഫെബ്രുവരി ഒന്നിന് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നല്‍കിയിട്ടുണ്ട്. 

പ്രിയങ്ക  കാര്യപ്രാപ്തിയുള്ള നേതാവാണെന്നും നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കാ ഗാന്ധിയും ശക്തരായ നേതാക്കളാണ്. ഇരുവരും ചുമതലയേറ്റടുത്തതോടെ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT