India

ഇരുട്ടില്‍ ഒറ്റക്കൈ കൊണ്ട് തീപ്പെട്ടി കത്തിച്ചു, അതിവിദഗ്ധമായി മോഷണം, വീഡിയോ കുടുക്കി; അംഗപരിമിതന്‍ പിടിയില്‍ 

ഫര്‍ണീച്ചര്‍ കടയില്‍ അതിവിദഗ്ധമായി മോഷണം നടത്തിയ അംഗപരിമിതനെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫര്‍ണീച്ചര്‍ കടയില്‍ അതിവിദഗ്ധമായി മോഷണം നടത്തിയ അംഗപരിമിതനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുട്ടു നിറഞ്ഞ കടയില്‍ ഒരു കൈ കൊണ്ട് തീപ്പെട്ടി കത്തിച്ച് അംഗപരിമിതന്‍ മോഷണം നടത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. കടയില്‍ നിന്ന് ഐപാഡ്, ലാപ്പ്‌ടോപ്പ്, സെല്‍ഫോണ്‍ എന്നിവയാണ് കവര്‍ന്നത്.

ഓഗസ്റ്റ് 27-ാം തിയ്യതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയിലെ ഫര്‍ണിച്ചര്‍ കടയിലേതാണെന്നും അവര്‍ വ്യക്തമാക്കി. 38 കാരനായ രാജു എന്നയാളാണ് പൊലീസ് പിടിയിലായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കക്രോല മേഖലയിലുള്ളയാളാണ് രാജു.

വലത് കൈ നഷ്ടപ്പെട്ടയാളാണ് രാജു. ഗ്രാമത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് കൈ നഷ്ടമായത്. സെപ്തംബര്‍ 10 ന് അന്ധേരി മോധിലെ ബസ്റ്റാന്റില്‍ വച്ചാണ് പൊലീസ് രാജുവിനെ പിടികൂടിയത്. ഇയാള്‍ മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. 

പകല്‍ സമയം കട നോക്കി വച്ച പ്രതി രാത്രിയിലെത്തി കട കുത്തി തുറക്കുകയായിരുന്നു. എന്നാല്‍ കടയില്‍ പ്രവേശിച്ചതിന് ശേഷം ഇയാള്‍ സ്വിച്ച് ഓണ്‍ ചെയ്തില്ല. പകരം തീപ്പെട്ടി കത്തിച്ച് കയ്യില്‍ പിടിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT