ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാൽ രാജ്യത്തിന്റെ ചില മേഖലകളിൽ കോവിഡ് ബാധ മൂന്നാംഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ആജ് തക് റിപ്പോർട്ട് ചെയ്തു.
മുംബൈ പോലുള്ള ചില പ്രദേശങ്ങളിൽ അതിവേഗമാണ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ചിലയിടങ്ങളിൽ പ്രാദേശിക തലത്തിൽ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. ഇത് പ്രാരംഭഘട്ടത്തിൽ തന്നെ നിയന്ത്രിക്കാനായാൽ ഭയപ്പെടേണ്ട സാഹചര്യമില്ല. അതേസമയം രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെന്നും രണ്‍ദീപ് ഗുലേറി വ്യക്തമാക്കി.
നിസാമുദീനിലെ തബ്ലീഗ് സമ്മേളനം സമൂഹവ്യാപനത്തിന്റെ മുഖ്യകാരണങ്ങളിൽ ഒന്നാണ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെയും അവർ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തുന്നതും രോഗവ്യാപനം തടയുന്നതിൽ നിർണായകമാണ്. ഏപ്രിൽ 10ന് ശേഷമേ സമൂഹവ്യാപനം വലിയ തോതിൽ ഉണ്ടായോ എന്ന് വ്യക്തമാകൂ. ഇതിന് ശേഷമേ ലോക്ക്ഡൗണ്‍ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും എയിംസ് ഡയറക്ടർ നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates