India

ഈ എക്‌സിറ്റ് പോള്‍ സത്യമാവരുതേ;  പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളെ ആഹ്വാനം ചെയ്ത് മുസ്ലിം പള്ളി

സ്ലിം പള്ളികളുടെയും മുസ്ലിങ്ങളുടെയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി നന്നായി പ്രാര്‍ത്ഥിക്കണമെന്നാണ് പള്ളിയിലെ മുഫ്തി മെഹ്മൂദ് ഹസന്‍ വിശ്വാസികളോട് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ് : എക്‌സിറ്റ് പോള്‍ ഫലം സമ്മാനിച്ച കടുത്ത നിരാശയെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ ശുഭവാര്‍ത്ത കേള്‍ക്കാന്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി മീററ്റിലെ മുസ്ലിം പള്ളി. ദാറൂല്‍ ഉലൂം ദിയോബന്ധാണ് പ്രതീക്ഷിക്കുന്ന നല്ല വാര്‍ത്ത കേള്‍ക്കാന്‍ പ്രത്യേക നമസ്‌കാരം നടത്തിയതും വിശ്വാസികളോട് പ്രാര്‍ത്ഥിക്കാനായി ആഹ്വാനം നടത്തിയതും. 

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം നിലനില്‍ക്കേണ്ടതുണ്ട്. മുസ്ലിം പള്ളികളുടെയും മുസ്ലിങ്ങളുടെയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി നന്നായി പ്രാര്‍ത്ഥിക്കണമെന്നാണ് പള്ളിയിലെ മുഫ്തി മെഹ്മൂദ് ഹസന്‍ വിശ്വാസികളോട് പറഞ്ഞത്.  പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് പ്രാര്‍ത്ഥിക്കാനും ഉസ്താദുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
സമാധാനത്തിലും സന്തോഷത്തിലും എല്ലാവര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കണം. അങ്ങനെയുള്ള സര്‍ക്കാര്‍ വേണം അധികാരത്തിലെത്താന്‍ എന്നും മുസ്ലിം പുരോഹിതര്‍ പറയുന്നു. മത സ്പര്‍ധ വളര്‍ത്തുന്ന ചില രാഷ്ട്രീയക്കാരുടെ കയ്യിലാണ് ഇപ്പോള്‍ ഭരണം. അത് അവസാനിക്കുന്നതിന് ശക്തമായ പ്രാര്‍ത്ഥന വേണമെന്നും വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT