India

ഈ കുടുംബം പത്തുവര്‍ഷത്തിനിടെ മെഡിക്കല്‍ കോളജിലേക്ക് കൈമാറിയത് 36 മൃതദേഹങ്ങള്‍

 251 അംഗ കുടുംബമാണ് ഇത്തരത്തില്‍ ഒരു പ്രതിജ്ഞയെടുത്തത്‌

Author : സമകാലിക മലയാളം ഡെസ്ക്

സൂറത്ത്:  പത്ത് വര്‍ഷം മുന്‍പാണ് സൂറത്തില്‍ നിന്നുള്ള 251 അംഗങ്ങളുള്ള ഒരു കുടുംബം ഇത്തരത്തില്‍ പ്രതിജ്ഞയെടുത്തത്. മരിച്ച് കഴിഞ്ഞാല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പ്രയോജനത്തിനായി മൃതദേഹം വിട്ടുനല്‍കുമെന്നായിരുന്നു പ്രതിജ്ഞ.

സാവാനി കുടുംബത്തിന്റെ ഈ പ്രതിജ്ഞ സൗരാഷ്ട്രയില്‍ വലിയ പ്രചാരമാണ് നേടിയത്. ഇതുവരെ ഗുജറാത്തിലെ വിവിധ മെഡിക്കല്‍ കോളജുകള്‍ക്കായി 36 മൃതദേഹങ്ങളാണ് ഈ കുടുംബം വിട്ടുനല്‍കി.

സൂറത്തില്‍ വജ്ജ്രവ്യാപാരരംഗത്തും വിദ്യാഭ്യാസരംഗത്തമാണ് ഇവര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഒരു പക്ഷെ രാജ്യത്ത് ഏറ്റവും കുടുതല്‍ മൃതദേഹം സംഭാവന ചെയ്യുന്ന കുടുംബവും ഇവരായിരിക്കും. ഗുജറാത്തില്‍  സാവാനി കുടുംബം 7 ജില്ലകളിലായി 17 താലുക്കുകളിലായിട്ടാണ് ഉള്ളത്.

മെഡിക്കല്‍ കേളജില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ മൃതദേഹങ്ങളുടെ അഭാവം കാരണമാണ് ഇത്തരമൊരു തീരമാനം എടുത്തതെന്ന് സാവാനി കുടുംബം പറയുന്നു.  കഴിഞ്ഞ പത്തുവര്‍ഷമായി നാല്‍പ്പത് പേരാണ് കുടുംബത്തില്‍ മരിച്ചത്. ഇതില്‍ 36 പേരുടെ മൃതദേഹം വിവിധ ആശുപത്രികളിലായി സംഭാവന നല്‍കി. നാലെണ്ണം ചില സാങ്കേതിക പ്രയാസങ്ങള്‍ കാരണമാണ് നല്‍കാതിരുന്നതെന്ന് ദാന്‍ജി സാവാനി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT