India

ഈ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം ഇതാണ്‌

തോക്കിന്‍ മുനയില്‍ എറിയാന്‍ കല്ലുമായി നില്‍ക്കുന്ന വൃദ്ധന്റെ ചിത്രമായിരുന്നു ഗാന്ധി ജയന്തി ദിനത്തില്‍ നടന്ന കര്‍ഷക സമരത്തിന്റേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊലീസുകാരന്റെ തോക്കിന്‍ മുനയില്‍ എറിയാന്‍ കല്ലുമായി നില്‍ക്കുന്ന വൃദ്ധന്റെ ചിത്രമായിരുന്നു ഗാന്ധി ജയന്തി ദിനത്തില്‍ നടന്ന കര്‍ഷക സമരത്തിന്റേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാല്‍ അതിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

2013ല്‍ മീററ്റില്‍ മഹാപഞ്ചായത്തിന് ഇടയില്‍ നടന്ന സംഘര്‍ഷത്തിനിടെ ഗ്രാമവാസികളും, പൊലീസും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴുള്ള ചിത്രങ്ങളില്‍ ഒന്നാണ് അത്. കയ്യില്‍ കല്ലുമായി നില്‍ക്കുന്ന ഒരു കര്‍ഷകനെ ഒരിക്കലും തീവ്രവാദി എന്ന് വിളിക്കാനാവില്ല. എന്നാല്‍ കശ്മീരില്‍ കയ്യില്‍ കല്ലുമായി നില്‍ക്കുന്ന ഒരു കുട്ടിയെ കണ്ടാല്‍ രണ്ട് വട്ടം ചിന്തിക്കേണ്ടതുണ്ട് എന്ന അടിക്കുറുപ്പോടെ സിപിഐ(എംഎല്‍) നേതാവ് കവിത കൃഷ്ണനാണ് ഈ ഫോട്ടോ കര്‍ഷക സമരത്തിന്റേത് എന്ന പേരില്‍ ട്വീറ്റ് ചെയ്തത്. 

എന്നാല്‍ ഈ ചിത്രത്തിന് പിന്നാലെ തിരഞ്ഞ് പോയപ്പോള്‍ ഇത് ഒക്ട്‌ബോര്‍ രണ്ടിന് നടന്ന കര്‍ഷക സമരത്തിന്റെ ചിത്രമല്ലാ എന്നും, 2013ല്‍ നടന്നതാണെന്നും വ്യക്തമായതായി കവിത കൃഷ്ണന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ ടുഡേയുടേതായിരുന്നു ഈ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക