India

ബജറ്റ്‌ 'ട്രെയിലര്‍' മാത്രം; പുതിയ ഇന്ത്യയെ കാത്തിരിക്കുന്നത് സമഗ്ര വികസനമെന്ന് പ്രധാനമന്ത്രി 

രാജ്യത്തെ പാവങ്ങളുടെ ശാക്തീകരണവും കര്‍ഷകരുടെ ക്ഷേമവും തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിടുന്നതുമാണ് ബജറ്റ്.  'പുതിയ ഇന്ത്യ' യുടെ സ്വപ്‌നങ്ങളിലേക്ക് എത്തിച്ചേരാന്‍ രാജ്യത്തെ 130 കോടി വരുന്ന ജനങ്ങള്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച  ബജറ്റൊരു ട്രെയിലര്‍
മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിനെ വാനോളം പുകഴ്ത്തിയ അദ്ദേഹം നികുതിദായകരുടെ സത്യസന്ധതയാണ് രാജ്യത്തിന്റെ വളര്‍ച്ചയുടെ വേഗം കൂട്ടിയതെന്നും പറഞ്ഞു. ബജറ്റ് വരാന്‍ പോകുന്ന വികസനങ്ങളുടെ ട്രെയിലര്‍ മാത്രമാണ്. തെരഞ്ഞെടുപ്പിന് ശേഷം രാജ്യം കൂടുതല്‍ പുരോഗതിയാര്‍ജ്ജിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  മധ്യവര്‍ഗക്കാരില്‍ നിന്ന് തൊഴിലാളികള്‍ വരെ, കര്‍ഷകരുടെ വളര്‍ച്ച മുതല്‍ വ്യവസായികളുടേത് വരെ, ഉത്പാദന രംഗം മുതല്‍ എംഎസ്എംഇ സെക്ടര്‍ വരെ സാമ്പത്തിക വളര്‍ച്ച മുതല്‍ പുതിയ ഇന്ത്യവരെ എല്ലാ തലങ്ങളിലുമുള്ളവരെ പരിഗണിക്കുന്നതാണ് ഇടക്കാല ബജറ്റെന്ന് മോദി പറഞ്ഞു.
  
രാജ്യത്തെ മധ്യവര്‍ഗം കാണിച്ച സത്യസന്ധതയാണ് പുരോഗതിക്ക് വേഗം കൂട്ടിയതെന്ന് പറഞ്ഞ മോദി , നികുതിപ്പണം വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചുവെന്നും വ്യക്തമാക്കി. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം വരെയുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങള്‍ കാലങ്ങളായി നടന്ന് വരികയാണെങ്കിലും തന്റെ സര്‍ക്കാരിന് അത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചു. അഭിമാനകരമായ നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ പാവങ്ങളുടെ ശാക്തീകരണവും കര്‍ഷകരുടെ ക്ഷേമവും തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിടുന്നതുമാണ് ബജറ്റ്. മധ്യവര്‍ഗ്ഗക്കാരന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്നതിനും വ്യാപാര ബന്ധങ്ങളുടെ വളര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ബജറ്റ് കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'പുതിയ ഇന്ത്യ' യുടെ സ്വപ്‌നങ്ങളിലേക്ക് എത്തിച്ചേരാന്‍ രാജ്യത്തെ 130 കോടി വരുന്ന ജനങ്ങള്‍ക്ക് ബജറ്റ് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT