India

'ഈ ലോകത്തെ വിട്ടുപോയെങ്കിലും നല്ലൊരു സ്ഥലത്ത് അവര്‍ ജീവിക്കും' ; സുഷമയുടെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ബിജെപി എംപി

ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ബിജെപി എംപി. സുഷമയെക്കുറിച്ച് സംസാരിക്കവെ ബിജെപി എംപി രമാദേവിയാണ് നിയന്ത്രണം വിട്ട് വിതുമ്പിക്കരഞ്ഞത്. 


ദീര്‍ഘകാലമായി സുഷമയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു താന്‍. സുഷമ ഈ ലോകം വിട്ടുപോയി. എന്നാല്‍ മറ്റൊരു നല്ല സ്ഥലത്ത് അവര്‍ ജീവിക്കും. രമാദേവി വിതുമ്പലടക്കിക്കൊണ്ട് പറഞ്ഞു. 

വൃക്കരോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു സുഷമ സ്വരാജ്. അതിനിടെ ഹൃദയാഘാതം ഉണ്ടാകുകയും ഇന്നലെ രാത്രി 11 മണിയോടെ സുഷമ മരിക്കുകയുമായിരുന്നു. കഴിഞ്ഞ മോദി സര്‍ക്കരില്‍ ഏറ്റവും മികച്ച മന്ത്രിയെന്ന് പേരെടുത്ത സുഷമ, ഇത്തവണ അനാരോഗ്യത്തെത്തുടര്‍ന്ന് മാറിനില്‍ക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT