India

ഉച്ചമുതൽ ബിജെപി ആസ്ഥാനത്ത് പൊതുദർശനം; സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന് മൂന്ന് മണിക്ക് 

സംസ്കാരം വൈകിട്ട് ലോധിറോഡ് വൈദ്യുതശ്മശാനത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ഡല്‍ഹിയിലെ ലോധിറോഡ് വൈദ്യുതശ്മശാനത്തിൽ നടക്കും. രാവിലെ 11 മണി വരെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയോടെ ബിജെപി ആസ്ഥാനത്ത് എത്തിക്കും. വൈകിട്ട് മൂന്ന് മണിവരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കുമെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദ അറിയിച്ചു. 

ഇന്നലെ രാത്രി 11 മണിയോടെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു സുഷമയുടെ അന്ത്യം. ഹൃദയാഘാതത്തെതുടർന്നാണ് മരണം സംഭവിച്ചത്. വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന സുഷമയുടെ നില വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം