India

ഉത്തര്‍പ്രദേശിനെ അമേരിക്കയാക്കാന്‍ യോഗി ആദിത്യനാഥ്; അമേരിക്കന്‍ കമ്പനികളുമായി നാളെ കൂടിക്കാഴ്ച

യുപിയിലെ നിക്ഷേപ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്ന ചര്‍ച്ചയില്‍ ഫേസ്ബുക്ക്, അഡോബ്, കൊക്കക്കോള, മാസ്റ്റര്‍ കാര്‍ഡ്, മൊണ്‍സാന്റോ, യൂബര്‍, ഹണിവെല്‍ തുടങ്ങിയ നിരവധി കമ്പനി പ്രതിനിധികള്‍ പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചുവട് പിടിച്ച് ഉ്ത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും  സംസ്ഥാനത്ത് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ അമേരിക്കന്‍ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും യുപിയിലെ നിക്ഷേപ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്ന ചര്‍ച്ചയില്‍ ഫേസ്ബുക്ക്, അഡോബ്, കൊക്കക്കോള, മാസ്റ്റര്‍ കാര്‍ഡ്, മൊണ്‍സാന്റോ, യൂബര്‍, ഹണിവെല്‍ തുടങ്ങിയ നിരവധി കമ്പനി പ്രതിനിധികള്‍ പങ്കെടുക്കും. 

യു.എസ്. ഇന്‍ യു.പി എന്ന ലക്ഷ്യവുമായി 'വൈബ്രന്റ് ഗുജറാത്ത്' മോഡലാക്കി കെമിക്കല്‍, പെട്രോകെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, സിമന്റ്, ടെക്‌സറ്റൈല്‍സ്  തുടങ്ങിയ സര്‍വമേഖലയിലും വിദേശ നിക്ഷേപം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സിദ്ധാര്‍ഥ് നാഥ് സിങ് പി.ടി.ഐയോട് പറഞ്ഞു.
26 യു.എസ് കമ്പനികള്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം കമ്പനികള്‍ പ്രഥമ സന്ദര്‍ശനം നടത്തിയിരുന്നു. നാളെയാണ് സുപ്രധാന കൂടിക്കാഴ്ചയുണ്ടാവുകയെന്ന്  സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. 

ജിഎസ്ടിയാണ് ഇന്ത്യയില്‍  ഇത്തരമൊരു മികച്ച സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. ജിഎസ്ടി രാജ്യത്തെ ബിസിനസ് ഫ്രണ്ട്‌ലിയാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും അമേരിക്കയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച. അടുത്തിടെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നയപരിപാടിക്ക് ഉത്തര്‍പ്രദേശേ് രൂപം നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം