പ്രതീകാത്മക ചിത്രം 
India

ഉത്തര്‍പ്രദേശില്‍ അക്രമികള്‍ അണുനാശിനി കുടിപ്പിച്ചു; ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

മോട്ടിപുര ഗ്രാമത്തില്‍ നിന്നുള്ള കുന്‍വര്‍ പാല്‍ എന്ന യുവാവാണ് അതിക്രമത്തിന് ഇരയായത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രാംപുരില്‍ അക്രമി സംഘം അണുനാശിനി കുടിപ്പിച്ച ശുചീകരണ തൊഴിലാളി മരിച്ചു. മോട്ടിപുര ഗ്രാമത്തില്‍ നിന്നുള്ള കുന്‍വര്‍ പാല്‍ എന്ന യുവാവാണ് അതിക്രമത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്‌.

ഏപ്രില്‍ 14ാം തീയതി പ്രദേശത്ത് അണുനശീകരണം നടത്തുന്നതിനിടെ അബദ്ധത്തില്‍ ഇന്ദ്രപാല്‍ എന്ന ഒരു യുവാവിന്റെ കാലില്‍ അണുനാശിനി വീണു. ഇതില്‍ ക്ഷുഭിതനായ ഇന്ദ്രപാലും സുഹൃത്തുക്കളും ചേര്‍ന്ന് അണുനാശിനി തെളിക്കുന്ന മെഷീന്റെ പൈപ്പ് കുന്‍വറിന്റെ വായിലേക്ക് സ്‌പ്രേ ചെയ്യുകയായിരുന്നു. 

അസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുന്‍വറിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇയാളെ ടി.എം.യു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 17ന് മരിച്ചു. സംഭവത്തില്‍ കുന്‍വറിന്റെ സഹോദരന്റെ പരാതിയില്‍ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'