India

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും മദ്യ ലോബി വെടിവെച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയുംവെടിവെച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

സഹറാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും
വെടിവെച്ചുകൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ ആശിഷ് ജന്‍വാനിയയാണ് കൊല്ലപ്പെട്ടത്. മദ്യലോബിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സഹറാന്‍പൂരില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന് നാളുകളായി മദ്യ മാഫിയയില്‍ നിന്ന് ഭീഷണികള്‍ നേരിട്ടിരുന്നു. 

ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ആശിഷ് മരിച്ചത്. സഹോദരന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. 

കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗമായിരുന്നു ആശിഷ്. കൊലപാതകത്തിന് പിന്നാലെ സഹറാന്‍പൂരില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തനിക്കെതിരെ നിരന്തരം വധഭീഷണിയുണ്ടെന്ന് ആശിഷ് പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT