India

ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ ആറ് വയസുകാരനായ മരുമകനെ കാണാനില്ല; തട്ടിക്കൊണ്ടുപോയത് പ്രതികളുടെ ബന്ധുക്കള്‍; പരാതി 

വെള്ളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

ഉന്നാവ്: ഉന്നാവാവില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ ആറ് വയസുകാരനായ മരുമകനെ കാണാനില്ലെന്ന് പരാതി. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ അതിര്‍ത്തി പ്രദേശത്തുവച്ചാണ് കുട്ടിയെ കാണാതായത്.  കുട്ടിയെ തട്ടിക്കൊണ്ടുപോയത് കേസിലെ പ്രതികളുടെ ബന്ധുക്കളാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു

സംഭവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി പതിനാല് അംഗ
ടീമീനെ നിയോഗിച്ചതായി പൊലീസ് സൂപ്രണ്ട് കുല്‍ക്കര്‍ണി പറഞ്ഞു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരപുത്രനെയാണ് കാണാതായത്. കഴിഞ്ഞ വര്‍ഷമാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകുന്ന വഴിയാണ് പ്രതികള്‍ 23കാരിയായ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളടക്കം അഞ്ച് പേരാണ് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയില്‍ നിന്ന് പിന്മാറാന്‍ പ്രതികള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയെ ഉന്നാവ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു. 

ഞായറാഴ്ച ലഖ്‌നൗ റേഞ്ച് ഐജി കാണാതായ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ എല്ലാ സഹായവും പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബത്തിന് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ സമീപത്തെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT