സ്വാതി മാലിവാള്‍ 
India

ഉന്നാവോ കേസിലെ കുറ്റവാളികളെ ഒരു മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണം: വനിതാ കമ്മിഷന്‍ അധ്യക്ഷ

ഉന്നാവോ കേസിലെ കുറ്റവാളികളെ ഒരു മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണം: വനിതാ കമ്മിഷന്‍ അധ്യക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ, കൊലപാതക കേസിലെ കുറ്റവാളികളെ ഒരു മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. ബലാത്സംഗത്തിന് ഇരകളാവുന്നവരുടെ കാര്യത്തില്‍ ഒരു ഉത്കണ്ഠയുമില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് മാലിവാള്‍ കുറ്റപ്പെടുത്തി. നേരത്തെ ബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് മാലിവാള്‍ നിരാഹാര സമരം നടത്തിയിരുന്നു.

ഉന്നാവോ കേസ് വേഗത്തിലാക്കണമെന്ന് യുപി സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുന്നതായി സ്വാതി മാലിവാള്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ കുറ്റവാളികളെ തൂക്കിക്കൊല്ലണം. ബലാത്സംഗത്തിന് ഇരയാവുന്നവരുടെ നിലവിളി കേള്‍ക്കാത്ത ബധിരരായ ഭരണാധികാരികളാണ് നമുക്കുള്ളത്. രാജ്യം ഭരിക്കുന്നവരെയോര്‍ത്ത് ലജ്ജിക്കുന്നതായും സ്വാതി മാലിവാള്‍ പറഞ്ഞു.

ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത പെണ്‍കുട്ടി ഇന്നലെ രാത്രിയാണ് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT