India

ഉന്നാവോ പെൺകുട്ടിയുടെ അഭിഭാഷകന്റെ നിലയും അതീവ ​ഗുരുതരം

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർന്നാണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പെ​ണ്‍​കു​ട്ടി​യെ വി​മാ​ന​മാ​ർ​ഗം തി​ങ്ക​ളാ​ഴ്ച​യാ​ണ് ല​ക്നൗ​വി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും എ​യിം​സി​ൽ എ​ത്തി​ച്ച​ത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി​യു​ടെ​യും അ​ഭി​ഭാ​ഷ​ക​ന്‍റെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് എ​യിം​സ് ആ​ശു​പ​ത്രി. ഇ​രു​വ​രും ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്ച അ​റി​യി​ച്ചു. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപായിരുന്നു ഇവരെ എയിംസിലേക്ക് മാറ്റിയത്.

ജൂലൈ 28നാണ് പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് ഇരുവർക്കും ഗുരുതരമായി പരുക്കേറ്റത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. നമ്പര്‍ മറച്ച ട്രക്ക് അമിത വേഗത്തിലെത്തി ഇവർ സഞ്ചരിക്കുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർന്നാണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പെ​ണ്‍​കു​ട്ടി​യെ വി​മാ​ന​മാ​ർ​ഗം തി​ങ്ക​ളാ​ഴ്ച​യാ​ണ് ല​ക്നൗ​വി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും എ​യിം​സി​ൽ എ​ത്തി​ച്ച​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങുന്നു; ഇന്‍ജുറി ടൈം ഗോളില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

Today's Rashi Phalam July 07| ദീർഘകാലമായി ആഗ്രഹിച്ച കാര്യം സഫലമാകും, വ്യാപാരത്തിൽ ലാഭം വർധിക്കും

നടി ലക്ഷ്മിപ്രിയക്കും ഭര്‍ത്താവിനുമെതിരെ കേസ്; നടപടി അന്‍സിബയുടെ പരാതിയില്‍

വഴി തടഞ്ഞ് പ്രകടനം; മുന്‍ എംഎല്‍എയ്ക്ക് കോടതി പിരിയും വരെ നില്‍പും 1600 രൂപ പിഴയും ശിക്ഷ

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മനോവിഷമം; എലിവിഷം കഴിച്ച യുവതി മരിച്ചു