India

ഉമാഭാരതിയെ കണ്ടു ; പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് പ്രജ്ഞാ സിങ് ( വീഡിയോ )

തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് പ്രജ്ഞാ സിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാഭാരതി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സന്യാസിനിയുമായ പ്രഗ്യാ സിങ് താക്കൂറും മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയുമായുള്ള കൂടിക്കാഴ്ചയില്‍ വികാരനിര്‍ഭര രംഗങ്ങള്‍. പരിസരം പോലും മറന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞാണ് പ്രഗ്യാ സിങ് സ്‌നേഹം പങ്കുവെച്ചത്.

ഭോപ്പാല്‍ മണ്ഡലത്തിലെ എംപിയായിരുന്നു ഉമാഭാരതി. ഇത്തവണ ഉമാഭാരതിയെ തഴഞ്ഞ് പ്രജ്ഞാ സിങിന് ബിജെപി ടിക്കറ്റ് നല്‍കുകയായിരുന്നു. ഇതില്‍ ഉമ അസംതൃപ്തയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

അതിനിടെ കഴിഞ്ഞ ദിവസം, പ്രജ്ഞാ സിങ് രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരിയാണോ എന്ന ചോദ്യത്തിന്, അവര്‍ മഹതിയായ സന്യാസിനിയാണ്, ഞാന്‍ വിഡ്ഡിയായ സാധാരണക്കാരിയും എന്നായിരുന്നു ഉമാഭാരതിയുടെ മറുപടി. ഇത് ഉമാഭാരതിയുടെ അതൃപ്തിയാണ് വെളിവാക്കുന്നതെന്നും വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. 

ഈ പശ്ചാത്തലത്തിലായിരുന്നു പ്രജ്ഞാ സിങ് ഉമാഭാരതിയെ കാണാനെത്തിയത്. മധുരവും തിലകവും പൂക്കളും നല്‍കിയാണ് ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയെ ഉമാഭാരതി സ്വാഗതം ചെയ്തത്. തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് പ്രജ്ഞാ സിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാഭാരതി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !