അഹമ്മദാബാദ്: ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച പെപ്‌സികോയ്‌ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. ലെയ്‌സ് ഉത്പാദിപ്പിക്കുന്ന ഇനം ഉരുളക്കിഴങ്ങ് , സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ കൃഷി ചെയ്തതോടെയാണ് വിചിത്രവാദവുമായി പെപ്‌സി എത്തിയത്.
ലെയ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് അവരുടേതാണെന്നും ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും കമ്പനിക്ക് മാത്രമാണ് അവകാശം എന്നാണ് പെപ്‌സിയുടെ വാദം. എഫ്.എല്‍ 2027 എന്ന സങ്കരയിനം ഉരുളക്കിഴങ്ങാണ് ഇതെന്നും പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് പ്രകാരം കമ്പനിക്ക് നിയമപരമായ പരിരക്ഷയുണ്ടെന്നും പെപ്‌സ് കോടതിയില്‍ അവകാശപ്പെട്ടു.
കമ്പനിയുടെ പരാതിയെ തുടര്‍ന്ന് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും താത്കാലികമായി അഹമ്മദാബാദിലെ പ്രത്യേക കോടതി തടഞ്ഞിരുന്നു. മൂന്ന് കര്‍ഷരോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് പ്രാദേശികമായി ലഭിച്ച വിത്താണ് കര്‍ഷകര്‍ ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്ന നിയമനടപടികളൊന്നും കര്‍ഷകര്‍ക്ക് അറിവില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. 2009 ലാണ് 'വിവാദ'യിനം ഉരുളക്കിഴങ്ങ് ഇന്ത്യയില്‍ വ്യാവസായികമായി കൃഷി ചെയ്തത്. കമ്പനിക്ക് മാത്രമേ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയിലാണ് അന്ന് വിത്ത് വിതരണം ചെയ്തിരുന്നത്.
പെപ്‌സികോയുടെ നടപടിക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ശാസത്രജ്ഞരും കര്‍ഷകസംഘടനാ പ്രതിനിധികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates