പ്രതീകാത്മക ചിത്രം 
India

ഉറങ്ങുന്ന ഭർത്താവിനെ വിളിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞു; വീട്ടമ്മയെ യുവാവ് കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച മകൾക്ക് പരിക്ക്

ഉറങ്ങുന്ന ഭർത്താവിനെ വിളിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞു; വീട്ടമ്മയെ യുവാവ് കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച മകൾക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്കോട്ട്: വീട്ടിൽ സന്ദർശനത്തിനെത്തിയ ആൾ വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണം തടയാൻ ശ്രമിച്ച അവരുടെ കൗമാരക്കാരിയായ മകൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഗുജറാത്തിലെ മോർബിയിലെ മന്ത്രവാദിയായ രാംനിക് ഫുൽട്ടാരിയയുടെ ഭാര്യ കാഞ്ചൻ ഫുൽട്ടാരിയ (44)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 20 വയസ്സുകാരിയായ മകൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മോർബിയിലെ വലസന ​ഗ്രാമത്തിലാണ് സംഭവം നടന്നത്. 

രാംനിക്കിനെ കാണാനെത്തിയ വിക്രം ഫുൾട്ടാരിയ (30) എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് വിക്രം രാംനിക്കിനെ കാണാനായി വീട്ടിലെത്തിയത്. എന്നാൽ ഭർത്താവ് ഉറങ്ങുകയാണെന്നും അൽപ്പ സമയം കഴിഞ്ഞ് വരാനും കാഞ്ചൻ പറഞ്ഞു. ഇത് കേൾക്കാൻ കൂട്ടാക്കാതിരുന്ന വിക്രം ഭർത്താവിനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതോടെയാണ് കാഞ്ചനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. 

വീടിന് മുൻവശത്തിട്ട് കാഞ്ചനെ കുത്തി വീഴ്ത്തിയ വിക്രം തടയാനെത്തിയ മകളെയും ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ രാജ്കോട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാഞ്ചൻ മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും